കാനറി ദ്വീപുകളില്‍ അഭയാര്‍ഥി പ്രവാഹം രൂക്ഷം; എല്‍ ഹിയേറോയില്‍ ദിവസങ്ങള്‍ക്കകം എത്തിയത് ആയിരക്കണക്കിന് ആളുകള്‍; അതീവ ഗുരുതരമെന്ന് അധികൃതര്‍

News Photo 1 - Europe - Otta Nottathil - thousands_of_migrants_flock_of_Canery_holiday_island_Nov_09_2026
മാഡ്രിഡ് / ലാ പാല്‍മാസ്: വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായ സ്പാനിഷ് ദ്വീപായ കാനറി ദ്വീപുകളിലേക്ക് അഭയാര്‍ഥികളുടെ പ്രവാഹം അനിയന്ത്രിതമായി തുടരുന്നു. അറ്റ്ലാന്റിക് സമുദ്രം താണ്ടി ദിവസേന നൂറുകണക്കിന് ആഫ്രിക്കന്‍ വേഷധാരികളാണ് യൂറോപ്യന്‍ യൂണിയനില്‍ അഭയം തേടി കാനറി ദ്വീപുകളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. പ്രമുഖ ജര്‍മ്മന്‍ മാധ്യമമാണ് ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

എല്‍ ഹിയേറോയില്‍ വന്‍ തിരക്ക്: വെറും 12,000 മാത്രം ജനസംഖ്യയുള്ള കാനറി ദ്വീപുകളിലെ ഏറ്റവും ചെറിയ ദ്വീപായ 'എല്‍ ഹിയേറോയിലേക്ക്' (El Hierro) വെറും ആറു ദിവസത്തിനുള്ളില്‍ 6,000~ത്തിലധികം അഭയാര്‍ഥികളാണ് എത്തിച്ചേര്‍ന്നത്. വെള്ളിയാഴ്ച മാത്രം 1,066 പേരാണ് ഇവിടെയെത്തിയത്. അഞ്ച് ആഴ്ചകള്‍ക്കുള്ളില്‍ എത്തിയവരുടെ എണ്ണം 8,000 കവിഞ്ഞു. കൈകാര്യം ചെയ്യാന്‍ കഴിയുന്നതിലും അപ്പുറമാണ് ജനക്കൂട്ടമെന്നും ദ്വീപിലെ ഏക ആശുപത്രിയും രക്ഷാപ്രവര്‍ത്തകരും പൂര്‍ണ്ണമായും സ്തംഭനാവസ്ഥയിലാണെന്നും കൗണ്‍സില്‍ പ്രസിഡന്റ് അല്‍പീഡിയോ അര്‍മാസ് വ്യക്തമാക്കി. സ്ഥിതിഗതികള്‍ തികച്ചും ആശങ്കാജനകമാണെന്ന് കാനറി റീജിയണല്‍ പ്രസിഡന്റ് ഫെര്‍ണാഡോ ക്ളവിജോയും പ്രതികരിച്ചു.

കപ്പല്‍ ദുരന്തത്തില്‍ 39 മരണം: അഭയാര്‍ഥികളുടെ അപകടകരമായ സമുദ്രയാത്രയ്ക്കിടയില്‍ വന്‍ ദുരന്തങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. സെനഗല്‍ തീരത്ത് വച്ച് അഭയാര്‍ഥി ബോട്ട് കറിഞ്ഞുണ്ടായ അപകടത്തില്‍ കുറഞ്ഞത് 39 പേരെങ്കിലും ദാരുണമായി കൊല്ലപ്പെട്ടു. സെനഗലിലെ ഡാക്കറിനും സെന്റ് ലൂയിസിനും ഇടയിലാണ് ബോട്ട് തകര്‍ന്നത്. ജീവനോടെ രക്ഷപെട്ടത് ഒരാള്‍ മാത്രമാണ്. മരിച്ചവരെല്ലാം സെനഗല്‍ പൗരന്മാരാണെന്നാണ് വിവരം. 'ബൂര്‍ണ' (Burna) എന്ന കൊടുങ്കാറ്റിന്റെ പശ്ചാത്തലത്തില്‍ കാനറി ദ്വീപുകളില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

മെഡിറ്ററേനിയന്‍ കടലിലും ദുരന്തം: അറ്റ്ലാന്റിക് സമുദ്രത്തിന് പുറമെ കിഴക്കന്‍ മെഡിറ്ററേനിയന്‍ കടലിലും അഭയാര്‍ഥികള്‍ മരണത്തിലേക്ക് വീഴുന്നുണ്ട്. ഗ്രീക്ക് വിനോദസഞ്ചാര പായ ക്രീറ്റിന് (Crete) സമീപം വാരാന്ത്യത്തിലുണ്ടായ ബോട്ട് ദുരന്തത്തില്‍ കുറഞ്ഞത് 20 പേര്‍ മരിച്ചു. ലിബിയയില്‍ നിന്ന് പുറപ്പെട്ടവരാണ് ഇവര്‍. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ ഗ്രീക്ക് അധികൃതര്‍ അറസ്ററ് ചെയ്തിട്ടുണ്ട്.

വ്യാപകമായ സുരക്ഷാ കശനവും കച്ചവടവും: ആഫ്രിക്കന്‍ രാജ്യങ്ങളായ സെനഗല്‍, മൗറിത്താനിയ, മൊറോക്കോ തുടങ്ങിയവ തീരങ്ങളില്‍ പരിശോധന ശക്തമാക്കിയതോടെ, മനുഷ്യക്കടത്ത് സംഘങ്ങള്‍ കൂടുതല്‍ അപകടകരമായ ദൂരെയുള്ള വഴികളാണ് ഇപ്പോള്‍ ഉപയോഗിക്കുന്നത്. വലിപ്പമില്ലാത്ത തടത്തടിയുറപ്പില്ലാത്ത ബോട്ടുകളില്‍ ആളുകളെ കുത്തിനിറച്ച് ആയിരക്കണക്കിന് യൂറോ ഈടാക്കിയാണ് ഈ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത്.
- dated 09 Nov 2026

Comments:

Keywords: Europe - Otta Nottathil - thousands_of_migrants_flock_of_Canery_holiday_island_Nov_09_2026 Europe - Otta Nottathil - thousands_of_migrants_flock_of_Canery_holiday_island_Nov_09_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.

Other News Titles:

krakow_shooting_suspect_dies_of_injuries_Nov_09_2026
യൂറോപ്പ് പോളണ്ടിലെ ക്രാക്കോവ് വെടിവയ്പ്പ്; പ്രധാന പ്രതി ആശുപത്രിയില്‍ വെച്ച് മരണപ്പെട്ടു ; കൊല്ലപ്പെട്ടവരുടെ എണ്ണം ആറായി ഉയര്‍ന്നു
Hungery_ex_PM_V_Orban_brother_arrested_regarding_human_trafficing_Nov_09_2026
യൂറോപ്പ് ഹംഗറിയില്‍ രാഷ്ട്രീയ ഭൂകമ്പം; മുന്‍ പ്രധാനമന്ത്രി വിക്ടര്‍ ഓര്‍ബാന്റെ സഹോദരന്‍ മനുഷ്യക്കടത്ത് കേസില്‍ അറസ്ററില്‍
poland_shooting_24_year_convict_Nov_08_2026
യൂറോപ്പ് പോളണ്ടിനെ ഞെട്ടിച്ച ക്രൂരത ; ക്രാക്കോവിലും കുടുംബത്തിലും രക്തം ചിന്തിച്ച് 24~കാരന്‍; മാതാപിതാക്കളും സഹോദരിയും അടക്കം നാലുപേരെ വകവരുത്തി
shooting_poland_crakow_5_dead_Nov_07_2026
യൂറോപ്പ് പോളണ്ടിനെ നടുക്കി വെടിവയ്പ്പ്; പ്രധാന വിനോദസഞ്ചാര കേന്ദ്രമായ ക്രാക്കോവില്‍ ആറു പേര്‍ കൊല്ലപ്പെട്ടു; രാജ്യത്ത് സുരക്ഷ ശക്തമാക്കി
president_israel_invites_gadi_eisenkot_to_form_govt_nov_07_2026
യൂറോപ്പ് ഇസ്രായേലില്‍ നിര്‍ണ്ണായക രാഷ്ട്രീയ മാറ്റം; ബെഞ്ചമിന്‍ നെതന്യാരുവിന് തിരിച്ചടി നല്‍കി ഗാഡി ഐസന്‍കോട്ടിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ച് പ്രസിഡന്റ്
france_debt_euro_zone_threat_nov_07_2026
യൂറോപ്പ് ഫ്രാന്‍സില്‍ രൂക്ഷമാകുന്ന സാമ്പത്തിക പ്രതിസന്ധി; കുതിച്ചുയരുന്ന കടബാധ്യതയും വായ്പാ പലിശയും യൂറോപ്യന്‍ വിപണിക്ക് കനത്ത ഭീഷണി